Latest NewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ സര്‍ക്കാരുമായി സഹകരണം ശക്തമായി തുടരണമെന്ന് ആഗ്രഹിക്കുന്നു: നെതര്‍ലാന്‍ഡ്

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും നെതര്‍ലാന്‍ഡ് അംബാസഡര്‍ മാര്‍ട്ടെന്‍ വാന്‍ ഡെന്‍ ബെര്‍ഗ് അറിയിച്ചു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ സര്‍ക്കാരുമായി നിലവിലുളള സഹകരണം മികച്ച രീതിയില്‍ ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്നതായി നെതര്‍ലാന്‍ഡ്.നരേന്ദ്ര മോദിയും നെതര്‍ലാന്‍ഡ് പ്രധാനമന്ത്രിയും തമ്മില്‍ വളരെ മികച്ച ബന്ധമാണുളളതെന്നും പരസ്പരം വളരെ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും നെതര്‍ലാന്‍ഡ് അംബാസഡര്‍ മാര്‍ട്ടെന്‍ വാന്‍ ഡെന്‍ ബെര്‍ഗ് അറിയിച്ചു.

‘മോദി സര്‍ക്കാരുമായി ഞങ്ങള്‍ക്ക് വളരെ മികച്ച ബന്ധവും സഹകരണവുമാണുള്ളത്. നിലവില്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധവും ഒപ്പം നിക്ഷേപവും വര്‍ദ്ധിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ സുസ്ഥിര വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നെതര്‍ലാന്‍ഡിലെ വികസനങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായും ശക്തമായ സഹകരണം സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’. മാര്‍ട്ടെന്‍ വാന്‍ ഡെന്‍ ബെര്‍ഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button