ഇടുക്കി: ഇടുക്കിയിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറി നാല് പേർക്ക് പരിക്കേറ്റു. ഇടുക്കി 66ാം മൈലിലാണ് സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കുമളി സ്വദേശി ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. ബാക്കി ഉള്ളവർക്ക് ചെറിയ പരിക്ക് മാത്രം. ഇവരെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments