KeralaLatest News

വീണ്ടും ഹീറോയായി കെഎസ്ആര്‍ടിസി ഡ്രൈവര്‍: ബസില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ട പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെയ്തത് ഇങ്ങനെ

അടിവാരത്ത് നിന്നും കോഴിക്കോടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേയാണ് നൂറാംതോട് സ്വദേശികളായ ബാബു, അബിദ ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായത്

കോഴിക്കോട്: ബസിനകത്ത് വച്ച് ശ്വാസം തടസം അനുഭവപ്പെട്ട പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ബസ് റൂട്ട് മാറ്റി ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആര്‍എസ്എം 924 (ഗഘ 15 അ 461) നമ്പര്‍ ബസിലെ ഡ്രൈവറാണ് സമയോചിതമായ ഇടപെടലിലൂടെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.

ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. അടിവാരത്ത് നിന്നും കോഴിക്കോടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേയാണ് നൂറാംതോട് സ്വദേശികളായ ബാബു, അബിദ ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായത്. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞിന്റെ മാതാപിതാക്കള്‍ പകച്ചു നിന്നപ്പോഴാണ് ഡ്രൈവര്‍ സഹായത്തിനെത്തിയത്. യാത്രക്കാരും ഒപ്പം നിന്നതോടെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി വണ്ടി തിരിച്ച് മദര്‍ മേരി ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. കുഞ്ഞിന് പനിയുടെ ലക്ഷണം കണ്ടതിനാല്‍ ഡോക്ടറെ കാണിക്കാന്‍ പോകുകയായിരുന്നു ബാബുവും അബിദയും.

അതേസമയം കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button