കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചു എന്ന കേസില്‍ മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടി ഹൈക്കോടതി. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പു കിട്ടിയാല്‍ അനുകൂല അഭിപ്രായം അറിയിച്ചാല്‍ മതിയെന്നാണ് കര്‍ദിനാള്‍ അനുകൂല വിഭാഗത്തിന്റെ ആലോചന. മധ്യസ്ഥ ശ്രമത്തിലൂടെ സഭാ ഭൂമി ഇടപാട് കേസും വ്യാജരേഖ കേസും ഒത്തു തീര്‍പ്പാക്കാനുളള ശ്രമമാണ് ഇരുവിഭാഗവും ആലോചിക്കുന്നത്. ഇതിനിടെ വ്യാജ രേഖ കേസില്‍ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എം ടെക് പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ആദിത്യന്റെ ആവശ്യം. തെളിവ് നശിപ്പിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
വ്യാജരേഖ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഫാ പോള്‍ തേലക്കാടും ബിഷപ്പ് ജേക്കബ് മാനത്തോടത്തും കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കുമ്പോഴാണ് മധ്യസ്ഥ സാധ്യതകളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞത്. മധ്യസഥനായി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ നിയമിക്കുന്നതിനെ കുറിച്ച് ജൂണ്‍ പത്തിന് മുമ്പ് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ പ്രതി ചേര്‍ത്ത ഫാ പോള്‍ തേലക്കാട്, ഫാ ആന്റണി കല്ലൂക്കാരാന്‍ എന്നിവരോട് നാളെ മുതല്‍ എഴു ദിവസത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Post Your Comments