ടെഹ്‌റാന്‍ : ഇറാന്‍ കീഴടങ്ങുന്നു . ഇറാന്റെ നിലപാടിനോട് പ്രതികരിയ്ക്കാതെ ജിസിസി രാഷ്ട്രങ്ങള്‍. പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ രൂപപ്പെടുത്തിയതു കൊണ്ടു മാത്രമായില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. ഈ മാസം മുപ്പതിന് മക്കയില്‍ ചേരുന്ന അറബ്, മുസ്‌ലിം രാജ്യങ്ങളുടെ നേതൃയോഗം ഇറാന്റെ അഭ്യര്‍ഥന തള്ളിയേക്കും.
ആറ് ഗള്‍ഫ് രാജ്യങ്ങളുമായി പരസ്പരം ആക്രമിക്കില്ലെന്ന കരാറില്‍ ഒപ്പു വെക്കാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അറിയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ അമേരിക്ക വലിയ തോതിലുള്ള പടയൊരുക്കം തുടരുന്ന സാഹചര്യത്തിലാണ് സമാധാന ഉടമ്പടിക്ക് തയാറാണെന്ന ഇറാന്റെ അഭ്യര്‍ഥന.
എന്നാല്‍ ഇറാന്റെ അഭ്യര്‍ഥനയോട് ഒരു ഗള്‍ഫ് രാജ്യവും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കുവൈറ്റ് ഒമാന്‍ എന്നീ രാജ്യങ്ങളുമായുള്ള നല്ല ബന്ധം പ്രയോജനപ്പെടുത്തി സമാധാന കരാര്‍ നിര്‍ദേശം ജി.സി.സിക്ക് സമര്‍പ്പിക്കാനാണ് ഇറാന്റെ നീക്കം. എന്നാല്‍ ഫുജൈറ തീരത്ത് നാല് കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ ഇറാന്റെ പ്രത്യക്ഷ ഇടപെടല്‍ തന്നെയുണ്ടെന്ന അമേരിക്കയുടെ വെളിപ്പെടുത്തല്‍ ജി.സി.സി തെഹ്‌റാന്‍ ബന്ധം വീണ്ടും വഷളാക്കുകയാണ്.
Post Your Comments