തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്ന പ്രളയ സെസ് ജൂലായ് ഒന്ന് മുതൽ മാത്രമേ നടപ്പിൽ വരൂ എന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിൽ മാറ്റം വരുത്താനുള്ളതിനാലാണ് കാലതാമസം. വിഷയം ജി എസ് ടി കൗൺസിൽ മുൻപാകെ അറിയിക്കും. സെസ്സ് നിലവിൽ വന്നാൽ 5 ശതമാനത്തിനു മുകളിൽ ജി എസ് ടി ഉള്ള എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇത് ബാധകമാകും.
രണ്ട് വര്‍ഷം കൊണ്ട് 1000 കോടി വരുമാനം ലക്ഷ്യമിട്ടാണ് പ്രളയസെസ് ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തേക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം.സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ സെസ് പ്രബല്യത്തില്‍ വരുത്താന്‍ തീരുമാനം എടുത്തെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലില്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു.
Post Your Comments