Latest NewsKerala

വ്യാജരേഖാ കേസ് പ്രതിയായ ഫാ. കല്ലൂക്കാരന്‍ വീണ്ടും പള്ളിയിൽ

കൊച്ചി: കർദ്ദിനാളിനെതിരായ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ ടോണി കല്ലൂക്കാരന്‍ വീണ്ടും പള്ളിയിലെത്തി. രാത്രി 10 മണിക്ക് മുരിങ്ങൂര്‍ സെന്‍റ് ജോസഫ്സ് പള്ളിയില്‍ എത്തിയ ഫാ. കല്ലൂക്കാരരനെ കരഘോഷേത്തോടെയാണ് ഇടവക നിവാസികള്‍ സ്വീകരിച്ചത്.

കോടതി നല്‍കിയ ഉപാധികളോടെയാണ് അദ്ദേഹം മുരിങ്ങൂരില്‍ എത്തിയത്. ഇടവക ജനത തനിക്ക് നല്‍കിയ പ്രാര്‍ത്ഥനക്കും പിന്തുണക്കും ടോണി കല്ലൂക്കാരന്‍ നന്ദി പറഞ്ഞു. 12 ദിവസത്തിന് ശേഷം ആദ്യമായാണ് ഫാദര്‍ പള്ളിയില്‍ കുറുബാന അര്‍പ്പിയ്ക്കുന്നത്.

എന്നാല്‍ വ്യാജരേഖാ കേസില്‍ കര്‍ദ്ദിനാളിനെതിരെ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നില്‍ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button