ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ച് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാഹുലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ രാഹുല്‍ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സ്റ്റാലിന്‍ അദ്ദേഹത്തോട് രാജി വക്കരുതെന്ന് അഭ്യര്‍ഥിച്ചത്.
അതേസമയം തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ നേതൃത്വം നല്‍കിയ മതേതര പുരോഗമന സഖ്യത്തിന്റെ വിജയത്തില്‍ രാഹുല്‍ സ്റ്റാലിനെ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 38 സീറ്റില്‍ 37 എണ്ണത്തിലും മതേതര പുരോഗമന സഖ്യമാണ് വിജയിച്ചത്.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞു.
Post Your Comments