മുസാഫര്‍നഗര്‍: ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ റോഹന പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപത്തെ വീട്ടിനുള്ളിലായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതശരീരം.
മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തിയത്. കൊലപാതകം, ബലാത്സംഗം, എസ്‌സി-എസ്‌ടി നിയമം, പോക്സോ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസുഖം ബാധിച്ച് ഗ്രാമത്തിലെ വീട്ടിൽ കഴിയുകയായിരുന്ന ഭാര്യയെ കാണാൻ പെൺകുട്ടിയുടെ അച്ഛൻ രാജ് സിങ് പോയ സമയത്താണ് 14 കാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇഷ്ടിക ചൂളയുടെ ഉടമ, ഇവിടുത്തെ കണക്കെഴുത്തുകാരൻ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദനാക്കിയ ശേഷമാണ് പ്രതികള്‍ മീനാക്ഷിയെ പെൺകുട്ടിയെ പീഡിപ്പിച്ചതും പിന്നീട് ചുട്ടെരിച്ചതും. ഭീം ആര്‍മി അംഗങ്ങള്‍ സ്ഥലത്തെത്തി രാജ് സിങുമായി സംസാരിച്ച ശേഷമാണ് പ്രതികള്‍ക്കെതിരെ നിയമനടപടിക്ക് കുടുംബം തയ്യാറായത്.
Post Your Comments