KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു പിന്നിലെ കാരണം വ്യക്തമാക്കി സിപിഎം റിപ്പോര്‍ട്ട്

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു പിന്നിലെ കാരണം വ്യക്തമാക്കി സിപിഎം റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചുവെന്നു സിപിഎം പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിനെ ഒരുപരിധിവരെ പ്രതിരോധിക്കാനായെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതുസംബന്ധിച്ച കണക്കുകള്‍ ജില്ലാ ഘടകം സംസ്ഥാന ഘടകത്തിനു കൈമാറും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മേഖലകളിലുണ്ടായ തിരിച്ചടിയാണു പരാജയത്തെ കാര്യമായി ബാധിച്ചതെന്നും പ്രാഥമിക വിലയിരുത്തല്‍.

ശബരിമല വിഷയം ഏറ്റവുംകൂടുതല്‍ ബാധിക്കേണ്ട മണ്ഡലമായിരുന്നു പത്തനംതിട്ട. എന്നാല്‍ ചിട്ടായായ പ്രവര്‍ത്തനത്തിലൂടെ അവയെ പ്രതിരോധിക്കാന്‍ ആയെന്ന പ്രാഥമിക വിലയിരുത്തലിലാണ് ജില്ലാ കമ്മറ്റി. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫുമായി 16,000ത്തില്‍പരം വോട്ടിന്റെ കുറവുമാത്രമേ പാര്‍ട്ടിക്കുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button