Latest NewsKerala

എംഎൽഎയ്‌ക്കെതിരെയുള്ള നസീറിന്‍റെ വാദം തള്ളി സിപിഎം; പ്രതികളെ ഉടൻ അകത്താക്കുമെന്ന് പോലീസ്

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എല്ലാ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറാണെന്ന നസീറിന്റെ ആരോപണം സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തള്ളി.

പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. കേസില്‍ അറസ്റ്റിലായ 2പേരും സിപിഎം അനുഭാവികള്‍ ആണെന്നതിനാല്‍ സിപിഎം പ്രതിരോധത്തിലാണ്.

നസീറിനെ വെട്ടിയ കതിരൂര്‍ സ്വദേശി അശ്വന്ത് പിടിയിലായി. പ്രതികളെ സഹായിച്ച കൊളശേരി സ്വദേശി സോജിത്തും അറസ്റ്റിലായി. ബാക്കിയുള്ള രണ്ടുപേരെ കുറിച്ച്‌ വ്യക്തമായ സൂചന കിട്ടിയെന്നും ഇവരുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് തലശ്ശേരി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button