തിരുവനന്തപുരം : കേരളത്തില്‍ വലതിനും ഇടതിനും അനഭിമതനായ ഒരാള്‍ക്കു വേണ്ടി ബിജെപിയില്‍ ചര്‍ച്ച സജീവം. നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവാദത്തിലായ എ.പി. അബ്ദുള്ളക്കുട്ടിയാണ് ആ അനഭിമതനായ നേതാവ്. അബ്ദുള്ളകുട്ടിയ്ക്കു വേണ്ടി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. അബ്ദുള്ളക്കുട്ടി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം.സുധീരനും പറഞ്ഞു.
കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയത്. അബ്ദുള്ളക്കുട്ടിയുമായി ജില്ലാ നേതൃത്വം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് നടപടിയുടെ രൂപത്തിലെത്താത്തതിനാല്‍ അബ്ദുള്ളക്കുട്ടി വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ല.
കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
Post Your Comments