Latest NewsInternational

ഈ നഗരത്തിന്റെ മേയര്‍ സ്ഥാനം മലയാളിയ്ക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ മേയര്‍സ്ഥാനം ഒരു മലയാളിയ്ക്ക് സ്വന്തം. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ മേയര്‍ ആകുന്നത്. ബ്രിസ്റ്റോള്‍ സിറ്റിയും 9 സമീപ ജില്ലകളും ഉള്‍പ്പെടുന്ന പൊലീസ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായ ടോം ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലിന്റെ സമുദായ സൗഹാര്‍ദ സമിതി ചെയര്‍മാനുമാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെക്കേ ഇന്ത്യക്കാരനായ ആദ്യ ജനപ്രതിനിധിയാണു ടോം. റാന്നി ഈരൂരിക്കല്‍ സ്വദേശിയാണ് ടോം. ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബിയുടെയും മകനാണ്. സ്വാതന്ത്ര്യസമര സേനാനിയും പാലാ നഗരസഭയുടെ ആദ്യകാല ചെയര്‍മാനുമായ വെട്ടം മാണിയാണ് ടോമിന്റെ ഭാര്യാപിതാവ്. ഭാര്യ: ലിനി. അഭിഷേക്, അലീന, അഡോണ, അല്‍ഫോന്‍സ് എന്നിവരാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button