Latest NewsKerala

ആന പിണ്ഡ സംസ്‌കരണത്തിന് പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം

തൃശൂര്‍ : ആന പിണ്ഡ സംസ്‌കരണത്തിന് പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം. ആനപ്പിണ്ഡത്തില്‍ നിന്ന് കടലാസ് നിര്‍മിക്കാനാണ് ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്.ഇതു സംബന്ധിച്ച്‌ പ്രാഥമിക രൂപരേഖയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അനകളുടെ അവകാശമുള്ള ഗുരുവായൂര്‍ ദേവസ്വത്തിന് ആനപ്പിണ്ടം സംസ്‌കരിക്കുക എന്നത് ഭാരപ്പെട്ട ചുമതലയായിരുന്നു.

48 ആനകളാണ് ദേവസ്വത്തിന് നിലവിലുള്ളത്. ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലെ ആനത്താവളത്തില്‍ നിന്ന് ആനപ്പിണ്ഡം നീക്കം ചെയ്യുന്നത് കരാര്‍ അടിസ്ഥാനത്തിലാണ്. വര്‍ഷം 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. ദിവസേന എട്ട് ടണ്‍ മുതല്‍ പത്ത് ടണ്‍ വരെ മാലിന്യം മാറ്റേണ്ടതായി വരുന്നുണ്ട്.

പുതിയ പദ്ധതിക്ക് 27 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ആനപ്പിണ്ഡത്തില്‍ നാരുകള്‍ ഏറെയാണ്. കൂടാതെ കടലാസ് നിര്‍മാണത്തിന് ആവശ്യമായ സെല്ലുലോസും കൂടുതലാണ്. ശ്രീലങ്ക, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ആനപ്പിണ്ഡത്തില്‍ നിന്ന് കടലാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. രണ്ട് ഘട്ടമായി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന രൂപരേഖയാണ് വെറ്ററിനറി സര്‍വകലാശാല സംരംഭകത്വ വിഭാഗം മുന്‍ ഡയറക്ടര്‍ ടി.പി സേതുമാധവന്‍ ദേവസ്വത്തിന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button