തിരുവനന്തപുരം: ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചത്. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുന്‍പ് തന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോയെന്ന് ഉറപ്പുവരുത്തും. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 80 യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും.
Post Your Comments