
കൊല്ലം: ട്രോളിങ് നിരോധനത്തിന് ഇന്ന് അവസാനം, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് നിരോധനവും കനത്ത മഴയും ഒരുമിച്ചെത്തിയപ്പോള്‍ കഷ്ടത്തിലായത് മത്സ്യത്തൊഴിലാളികളായിരുന്നു. അതിനാല്‍ തന്നെ ഇന്ന മുതല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ് കടലിലേക്ക് ഇറങ്ങുക. ആദ്യമായി 52ദിവസത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അവസാനിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് കനത്ത് മഴ തുടരുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇത്തവണ ബോട്ടുകള്‍ ഏകീകൃത വര്‍ണമണിഞ്ഞാണ് കടലില്‍ ഇറങ്ങുന്നത്. സ്രാങ്കിന്റെ കാബിനായ വീല്‍ഹൗസിന് ഓറഞ്ച് നിറവും ഹള്‍, ബോഡി എന്നിവക്ക് കടുംനീല നിറവുമാണ്. കടലില്‍ ഇറങ്ങുന്ന ബോട്ടുകളിലേറെയും ഇക്കുറിയും ഇതര സംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്. പുതുതായി ഇറങ്ങുന്ന ബോട്ടുകള്‍ പൂര്‍ണമായും ഇവരെ ആശ്രയിച്ചാണ് കടലില്‍ പോകുന്നത്. അയ്യായിരത്തി അഞ്ഞൂറോളം ബോട്ടുകളാണ് സംസ്ഥാനത്ത് കടലില്‍ ഇറങ്ങുന്നത്.
കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖത്ത് നിന്ന് 1330 ബോട്ടുകള്‍ മീന്‍പിടിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. മത്സ്യം തേടി ഉള്‍ക്കടലിലേക്ക് പോകുന്നതിനാവശ്യമായ ഇന്ധനം നിറയ്ക്കാന്‍ ബങ്കുകള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എച്ച് സലിം പറഞ്ഞു. മത്സ്യഫെഡിന്റെ ഡീസല്‍ പമ്ബുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 52 ദിവസത്തെ നിരോധനം നടപ്പാക്കിയതിനാല്‍ ഇക്കുറി മത്സ്യ സമ്ബത്തില്‍ വന്‍ വര്‍ധന ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷയാണ് മേഖലയില്‍ ഉള്ളത്.
നിരോധനകാലത്ത് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുന്ന തിരക്കായിരുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് ലക്ഷത്തോളം രൂപവരെ ചെലവിട്ടതായി ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു. പുതിയ വലയും റോപ്പും എല്ലാംബോട്ടുകളിലും സജ്ജമാക്കിക്കഴിഞ്ഞു. വലയൊരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ തൊഴിലാളികള്‍. ബോട്ടുകളില്‍ ചിപ്പി പിടിക്കാതിരക്കാനുള്ള ആന്റി ഫോളിന്‍ പെയിന്റുള്‍പ്പെടെ അടിച്ചുകഴിഞ്ഞു.
Post Your Comments