തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ ഫലം നല്‍കിയ ക്ഷീണം തീരുന്നതിനു പുറമെ മറ്റൊരു തലവേദന കൂടി.തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ പാണ്ഡേശ്വറും അസ്സനോള്‍ മേയര്‍ ജിതേന്ദ്ര തിവാരിയും പോലീസിന് നേരെ കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നത്.
ദുര്‍ഗാപൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാകുന്നത്. പാര്‍ട്ടി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം അറിഞ്ഞാണ് ഇരുനേതാക്കളും ഇവിടെ എത്തിയത്. എത്തിയ ഉടനെ ബി ജെ പി പ്രവര്‍ത്തകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് പാണ്ഡേശ്വര്‍ ബഹളം വച്ചു. നടപടി ക്രമങ്ങള്‍ വൈകി എന്ന് ആരോപിച്ച അദ്ദേഹം വേണ്ടി വന്നാല്‍ പ്രദേശത്തെ ബി ജെ പി പാര്‍ട്ടി ഓഫീസില്‍ ആക്രമിക്കും എന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ബംഗാളില്‍ ബിജെപി താണ്ഡവം ആടുകയാണ്, ബിജെപി തങ്ങളുടെ പ്രവര്‍ത്തകരെ നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി .നിങ്ങള്‍ ജയിച്ചുവെന്നു കരുതി ടി എം സി ഓഫീസില്‍ തകര്‍ക്കുവാനുള്ള അധികാരം നിങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ തുടര്‍ച്ച എന്ന വണ്ണം ടി എം സി പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസ് ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രശ്‌നം കലുഷിതമാകുന്നത് കണ്ട എ സി പി കൂടുതല്‍ സേനയെ ഇറക്കുകയും രംഗം ശാന്തമാകുകയും ചെയ്തു.
Post Your Comments