മുംബൈ : ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. വ്യാപാരം ആരംഭിച്ചയുടൻ തന്നെ സെന്‍സെക്സ് 38 പോയിന്റ് ഉയര്‍ന്ന് 39722ലും നിഫ്റ്റി 16 പോയിന്റ് ഉയർന്നു 11941ലുമെത്തി. യെസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഐഒസി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ എച്ച്ഡിഎഫ്സി, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, സിപ്ല, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments