റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കി സൗദിയിൽ നിന്നുള്ള വനിതയുൾപ്പെടെ രണ്ടു പേർ. സൗദി വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഊദ് അൽ ഈദിയും മുനാ ഷിഹാബും ആണ് 60 ദിവസത്തെ പരിശ്രമത്തിനൊടുവിൽ കൊടുമുടി കീഴടക്കിയത്. ആറു വർഷത്തെ പരിശീലനത്തിനും ആസൂത്രണത്തിനും ശേഷമാണ് ഈ ഉദ്യമം പൂർത്തിയാക്കാനായതെന്ന് അൽ ഈദി വ്യക്തമാക്കി. എവറസ്റ്റ് കീഴടക്കി എത്തിയ ഇരുവരെയും ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ സൗദി ഫെഡറേഷൻ ഫോർ ക്ലൈംബിങ് ചെയർമാൻ പ്രിൻസ് ബന്ദർ ബിൻ ഖാലിദ് സ്വീകരിച്ചു.
തങ്ങളുടെ പരിശ്രമങ്ങൾ ഇവിടെ അവസാനിക്കുന്നില്ലെന്നും അടുത്ത സാഹസിക മിഷനിലും ഉണ്ടാകുമെന്നും അൽ ഈദി പറയുകയുണ്ടായി. 60 ദിവസം കൊണ്ട് 8,850 മീറ്റർ കീഴടക്കുന്ന സൗദിയിലെ ആദ്യ വനിതയാണ് മുന.
Post Your Comments