ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതിൽ സ്ഥാനം ഒഴിയാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിനിമാ താരം രജനികാന്ത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാൻ യുവ നേതാവായ രാഹുലിന് ബുദ്ധിമുട്ടേറെയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ പ്രതിസന്ധികൾ ഒരുപാടുണ്ടെങ്കിലും രാഹുൽ തൽക്കാലം രാജിവെക്കേണ്ടതില്ലെന്നും രജനീകാന്ത് പറഞ്ഞു. തിരിച്ചടികൾക്ക് ശേഷവും മുന്നോട്ട് പോകാനാകുമെന്ന് രാഹുൽ തെളിയിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമായിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും രജനീകാന്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.
Post Your Comments