മലപ്പുറം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നും മാറിയ പരിതസ്ഥിതിയില്‍ പാര്‍ലമെന്റില്‍ പോരാടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ തന്റെ രാജി കാര്യത്തില്‍ രാഹുലഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ അറിയച്ചു. രാഹുലിനെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ,സി വേണു ഗോപാലും നടത്തിയ കൂടിക്കാഴ്ച വിഫലമായി. കൂടിക്കാഴ്ചയില്‍ രാഹുല്‍ രാജിക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം ഇന്ന് വൈകിട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് വിജയത്തില്‍ ലീഗിന് അഭിമാനമുണ്ട്. കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്ത് രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് പാണക്കാട് തങ്ങള്‍ കത്തെഴുതിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ അക്രമ സംഭവങ്ങളെ അപലപിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തന്റെ പിന്‍ഗാമിയായി ഒരാളെ കണ്ടെത്താന്‍ രാഹുല്‍ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അപമാനമായി നിലനില്‍ക്കുന്ന പരാജയം രാഹുല്‍ ഗാന്ധിയെ മാനസികമായി തളര്‍ത്തുകയും അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനത്തില്‍ അദ്ദേഹം മാറ്റമില്ലാത്ത നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments