ആംസ്റ്റര്‍ഡാം: ലോകകപ്പ് മത്സരങ്ങൾക്ക് കൊടി കയറുവാൻ രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരാണ് ഹാര്‍ദിക് പാണ്ഡ്യയുടേത്. ഇന്ത്യ സാധാരണ നിലയിൽ എന്നും ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർമാർക്ക് ക്ഷാമം ഉണ്ടായിട്ടുള്ള രാജ്യമാണ്. എന്നാൽ ആ അപവാദം തിരുത്തുവാനാണ് ഹാർദിക് പാണ്ഡ്യയുടെ ശ്രമം.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ആരാധകര്‍ ഉറപ്പിച്ചു പറയുന്ന കാര്യം ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച സംഭാവനകൾ ചെയ്യാൻ താരത്തിനാകുമെന്നാണ്. മുൻ താരവും രണ്ട് ലോകകപ്പുകളും ഇന്ത്യക്ക് വേണ്ടി കളിച്ച സുരേഷ് റെയ്‌ന പറയുന്നതും അതുതന്നെയാണ്.
ലോകകപ്പില്‍ ഗെയിം ചെയ്ഞ്ചറായിരിക്കും പാണ്ഡ്യയെന്ന് റെയ്ന അവകാശപ്പെടുന്നു. ”പാണ്ഡ്യക്ക് നന്നായി ഫീല്‍ഡ് ചെയ്യാനും ബാറ്റ് ചെയ്യാനും സാധിക്കും. 6-7 ഓവറുകള്‍ നന്നായി എറിയാനും പാണ്ഡ്യക്ക് സാധിക്കും. ബാറ്റ്‌സ്മാനായിട്ട് എവിടെയും പാണ്ഡ്യയെ ഉപയോഗിക്കാം. ഐപിഎല്ലിലെ ആത്മവിശ്വാസം ലോകകപ്പില്‍ എടുക്കാനായാല്‍ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാവാന്‍ പാണ്ഡ്യക്ക് സാധിക്കും.” ആംസ്റ്റര്‍ഡാമില്‍ അവധികാലം ചെലവഴിക്കാൻ പോയിരിക്കുന്ന റെയ്‌ന അവിടെ വെച്ച് ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹം ലോകകപ്പിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായാല്‍ പോലും അതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനൽ വരെ ഉറപ്പായും എത്തുമെന്നും റെയ്‌ന പറഞ്ഞു.
Post Your Comments