Latest NewsIndia

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കമലഹാസനും ക്ഷണം

തെരഞ്ഞെടുപ്പുകാലത്ത് കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു.

ന്യൂദല്‍ഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മക്കള്‍ നീതി മെയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്‍ഹാസന് ക്ഷണം. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പുകാലത്ത് കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ ഹിന്ദു ഭീകരനാണെന്ന് പ്രസംഗിച്ചതാണ് വലിയ വിവാദമായത്.

ഉപതെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് മുസ്‌ളീം ഭൂരിപക്ഷ മണ്ഡലത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയത്. ബിജെപിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും നിരന്തരം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്ന ആളാണ് കമലഹാസൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button