
ഷാജഹാന്‍പുര്‍: ആംബുലന്‍സ് വിട്ടുനൽകാത്തതുമൂലം അമ്മ മകന്റെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലെത്തിച്ചു. ഒടുവില്‍ അമ്മയുടെ കൈയ്യില്‍ കിടന്ന് മകൻ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് അഫ്റോസ് എന്ന കുട്ടിയെ കടുത്ത പനിയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ഷാജഹാന്‍പുരിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടര്‍മാര്‍ അവനെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു
മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരു ആംബുലന്‍സ് അനുവദിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ മൂന്ന് ആംബുലന്സുകളുണ്ടായിരുന്നിട്ടും വിട്ടുനൽകിയില്ലെന്ന് മാതാവ് പറഞ്ഞു. എന്തുകൊണ്ടാണ് വാഹനം അനുവദിക്കാത്തതെന്ന് അറിയില്ല’- കുട്ടിയുടെ പിതാവ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കയ്യില്‍ പണമില്ലാത്തതിനാല്‍ കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ വീട്ടിലേക്ക് മടങ്ങി. ഒടുവില്‍ മകനെ ചുമലിലേറ്റി വീട്ടിലേക്ക് പോകുന്നതിനിടെ കുഞ്ഞ് മരണപ്പെട്ടു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇവരുടെ വാദം തള്ളി.
Post Your Comments