![Hindu doctor booked on blasphemy charge](/wp-content/uploads/2019/05/hindu-doctor-booked-on-blasphemy-charge.jpg)
കറാച്ചി: ഖുറാന്റെ പേജില്‍ മരുന്ന് പൊടിഞ്ഞു നല്‍കിയ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം. പാകിസ്ഥാനിലെ ദക്ഷണി സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെറ്ററിനറി ഡോക്ടറായ രമേഷ് കുമാര്‍ എന്നയാള്‍ക്കെതെരെയാണ് പ്രതിഷേധം. രമേശിനെതിനെ നല്‍കിയ പരാതിയില്‍ മതനിന്ദകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പള്ളിയിലെ ഇമാം ആണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ഫുലാദ്യോന്‍ പട്ടണത്തില്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. രമേശ് കുമാര്‍ ഖുര്‍ ആന്‍ പേജ് കീറുകയും മരുന്ന് പൊതിഞ്ഞുനല്‍കിയെന്നുമാണ് പരാതി.
സൗത്ത് സിന്ധും കറാച്ചിയും ഹിന്ദു ന്യൂനപക്ഷം കൂടുതലായി താമസിക്കുന്ന പ്രദേശമാണ്. മതനിന്ദ കുറ്റമാരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് ഹിന്ദു കൗണ്‍സില്‍ ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡോക്ടറെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
1987നും 2016നും ഇടയില്‍ 1472 പേര്‍ക്കെതിരെയാണ് മതനിന്ദ കുറ്റം ചുമത്തിയത്. ഹിന്ദു വിഭാഗമാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷം. ഔദ്യോഗിക കണക്കുപ്രകാരം 75ലക്ഷമാണ് പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ.
Post Your Comments