തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്തർ വിരുന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കൂടിച്ചേരലിന്റെ വേദിയായി. നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചിലാണ് മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഇഫ്താറിൽ പങ്കെടുത്തു. ഗവർണർ പി. സദാശിവം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. കെ. ടി. ജലീൽ, എ. കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. രാജു, ടി. പി. രാമകൃഷ്ണൻ, പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, കെ. കെ. ശൈലജ ടീച്ചർ, ഇ. പി. ജയരാജൻ, വി. എസ്. സുനിൽകുമാർ, എ. സി. മൊയ്തീൻ, എ. കെ. ശശീന്ദ്രൻ, ഡോ. ടി. എം. തോമസ് ഐസക്ക്, സി. രവീന്ദ്രനാഥ്, എം. എം. മണി, എം. എൽ. എമാർ, മേയർ വി. കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പി. എസ്. സി ചെയർമാൻ എം. കെ. സക്കീർ, ബാലവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ്, തിരുവനന്തപുരം ഭദ്രാസന ഓർത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, കാന്തപുരം അബൂബക്കർ മുസലിയാർ, വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് പി. കെ. ഹനീഫ, എം. ഇ. എസ് അധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Post Your Comments