ഇറാൻ സഹമന്ത്രി കുവൈത്തിൽ, ഇറാൻ വിദേശകാര്യമന്ത്രിയുടെ സന്ദേശവുമായി സഹമന്ത്രി കുവൈത്തിലെത്തി . ഇറാൻ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറാക്ചി യാണ് തിങ്കളാഴ്ച കുവൈത്തിലെത്തിയത്. മേഖലയിൽ നിലനിൽക്കുന്ന യുദ്ധ സാധ്യതയുടെ പശ്ചാത്തലത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ഇറാൻ മന്ത്രിയുടെ കുവൈത്ത് സന്ദർശനം
ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ഷരീഫിൻറെ സന്ദേശവുമായാണ് സഹമന്ത്രി അബാസ് അറാക്ചി എത്തിയത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് കൂടിക്കാഴ്ച .
നാളിതുവരെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ്യ രാജ്യങ്ങളില്‍ ഒന്നായ കുവൈത്ത് സമാധാന പാലനത്തിനായുള്ള മധ്യസ്ഥശ്രമങ്ങൾക്ക് പേരുകേട്ട രാജ്യവുമാണ്. ഖത്തറും സൗദി സഖ്യരാജ്യങ്ങളുമായുള്ള പ്രശ്നത്തിൽ കുവൈത്തിെൻറ മധ്യസ്ഥശ്രമങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നിലവിലെ സംഘർഷത്തിൽ അമേരിക്കക്കും ഇറാനുമിടയിൽ കുവൈത്ത് മധ്യസ്ഥശ്രമത്തിനിറങ്ങുമോ എന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല, വിദേശകാര്യ മന്ത്രാലയത്തിൻറെ ഓഫീസ് അംബാസഡർ ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങിയവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
Post Your Comments