Latest NewsIndia

ഗുരുഗ്രാമിൽ മുസ്ലീം യുവാവിനെ ആക്രമിച്ചെന്ന ആരോപണം, പ്രതി യുവാവിന്‍റെ തൊപ്പി മാറ്റിയില്ലെന്നും വസ്ത്രം കീറിയിട്ടില്ലെന്നും സിസിടിവിയിൽ കണ്ടെത്തി.

തൊപ്പി ധരിച്ചെന്ന കാരണത്താലാണ് ജക്കുംപുര എന്ന സ്ഥലത്ത് വച്ച് പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്ലീം യുവാവ് മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ.

ഗുരുഗ്രാം: തൊപ്പി വച്ചതിന്‍റെ പേരിൽ ഗുരുഗ്രാമിൽ മുസ്ലീം യുവാവിനെ ആക്രമിച്ചെന്ന പരാതി ഗൗരവമുള്ളതല്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പ്രതി യുവാവിന്‍റെ തൊപ്പി മാറ്റിയില്ലെന്നും വസ്ത്രം കീറിയിട്ടില്ലെന്നും കണ്ടെത്തി. മദ്യലഹരിയിൽ ഉണ്ടായ വാക് തർക്കമാണിതെന്നാണ് പൊലീസിന്‍റെ നിഗമനം. തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താലാണ് ജക്കുംപുര എന്ന സ്ഥലത്ത് വച്ച് പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്ലീം യുവാവ് മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ.

കൂടാതെ പ്രദേശത്ത് മുസ്ലീങ്ങള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടുവെന്നും കൂടാതെ ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചുവന്നും ആയിരുന്നു ആരോപണം. കൂടാതെ ഇത് അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നായിരുന്നു യുവാവ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ കേരളത്തിലുൾപ്പെടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഇങ്ങനെ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button