ആലപ്പുഴ:നിയമം ലംഘിച്ച് മൽസ്യബന്ധനം, അർത്തുങ്കൽഭാഗത്ത് നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയ ബോട്ടിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു .
പീറ്റർ എം. മേഴ്‌സന്റെ ഉടമസ്ഥതയിലുള്ള ‘യാസിൻ’എന്ന ബോട്ടാണ് പിടികൂടിയത്. കരയോടുചേർന്ന് ദൂരപരിധിലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനു 2.50 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഫിഷറീസ് വകുപ്പ്, ആലപ്പുഴയുടെ തീരങ്ങളിൽ ശക്തമായ പട്രോളിങ് നടത്തിവരികയാണ്.
കൂടാതെ ക്രമക്കേടുകൾ നടത്തുന്ന യാനങ്ങളിൽനിന്ന് പുതുക്കിയ കെ.എം.എഫ്.ആർ. ആക്ട് പ്രകാരം പിഴ ചുമത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
Post Your Comments