ആലപ്പുഴയിലെ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ നിയോഗിക്കും. കെ.പി.സി.സി നേതൃയോഗത്തിലാണ് തീരുമാനം. കമ്മിറ്റി അംഗങ്ങളെ കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കും.
മോദിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കാനും കെ.പി.സി.സി യോഗത്തില്‍ തീരുമാനം. 9 സീറ്റിലും ജയിച്ചിട്ടും ആലുപ്പുഴയില്‍ തോറ്റത് യുഡിഎഫില്‍ വലിയ ചര്‍ച്ചയായി. ആലപ്പുഴ നഗരസഭയിലും ചേര്‍ത്തല നിയോജകമണ്ഡലത്തിലും യുഡിഎഫിന് വോട്ട് കുറഞ്ഞത് പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ കാരണമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. നോമ്പ് കാരണമാണ് വരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
Post Your Comments