![RUNAWAY](/wp-content/uploads/2019/05/runaway.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹം നടത്തി കൊടുക്കാൻ വന്ന പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോളാണ് വിനോദ് മഹാരാജ എന്ന പൂജാരിക്കൊപ്പം ഇരുപത്തൊന്നുകാരി കടന്നു കളഞ്ഞത്.
മെയ് ഏഴിനായിരുന്നു പെൺകുട്ടിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാഗമായി മൂന്നാം ദിവസം സ്വന്തം വീട്ടിൽ തിരിച്ചെത്തി. പിന്നീട് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ മെയ് 23-ന് കാണാതായി. ഇതേ തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
അന്നേദിവസം ശിർനോജിൽ നടന്നൊരു വിവാഹത്തിൽ വിനോദ് മഹാരാജ കർമ്മികത്വം വഹിക്കാമെന്നു ഏറ്റിരുന്നെങ്കിലും എത്തിയില്ല. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടി എന്ന് മനസിലാകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി യുവതിയും പൂജാരിയും തമ്മിൽ പ്രണയത്തിലാണ്. 30000 രൂപയും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും കൊണ്ടാണ് യുവതി വിനോദിനൊപ്പം പോയത്.
Post Your Comments