![amitab kanth](/wp-content/uploads/2019/05/amitab-kanth.jpg)
രണ്ടാം മോദി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷപോലെ തന്നെയാണ് ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന അഴിച്ചുപണിയും. അമിതാഭ് കാന്ത് ഐഎഎസായിരിക്കും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുന്നതെന്നാണ് ഒരു സൂചന. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കോഴിക്കോട് കളക്ടറായിരുന്ന അമിതാബ് കാന്ത് തലശേരി സബ് കളക്ടറായും സേവനമനമുഷ്ടിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം ലഭിച്ചാല്‍ അജിത് ഡോവലിന് ശേഷം കേരള കോഡറില്‍ നിന്ന് പ്രധാനമന്ത്രിയുടെ സംഘത്തിലെത്തുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥാനാകും അദ്ദേഹം.
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രചാരണത്തിന് തുടക്കമിട്ട് ശ്രദ്ധേയനാ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമിതാബ് കാന്ത്. സംസ്ഥാന ടൂറിസം സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. കേന്ദ്ര ടൂറിസം സെക്രട്ടറിയായിരിക്കെ ഇന്‍ക്രെഡിബില്‍ ഇന്ത്യ എന്ന മുദ്രാവാക്യമാണ് അദ്ദേഹം ലോകത്തിന് മുന്നില്‍ വച്ചത്.
Post Your Comments