മൂന്നാർ : സർവകലാശാല പരീക്ഷയിൽ റാങ്ക് തിളക്കവുമായി നാടിനു അഭിമാനമായിരിക്കുകയാണ് മൂന്നാർ ഇക്ക നഗർ സ്വദേശിനി സത്യപ്രിയ. എം.ജി സർവകലാശാലയില്‍ നിന്നും ബി.എസ്.സി ബോട്ടണി വിഷയത്തിലാണ് റാങ്ക് നേട്ടം. ഇതാദ്യമായാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും ഒരാള്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്ക് കരസ്തമാക്കുന്നത്.
നാട്ടുകാരും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരും റാങ്ക് ജേതാവിനെ നേരിട്ട് അഭിനന്ദിക്കാൻ വീട്ടിലെത്തുന്നുണ്ട്. സത്യപ്രിയയുടെ തുടര്‍പഠനത്തിനായ് സാമ്പത്തിക സഹായവുമായി ഇപ്പോൾ നാട്ടുകാരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ജനപ്രതിനിധികളും, വ്യാപാരി സംഘടനകളും, സന്നദ്ധസംഘടനകളും ഒരുമിച്ച് ചേര്‍ന്നായിരിക്കും പഠനം ഏറ്റെടുക്കുന്നത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. മൂന്നാര്‍ ടൗണില്‍ വച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അനുമോദന സമ്മേളനം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
മൂന്നാര്‍ ലിറ്റില്‍ ഫളവര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മൂന്നാര്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പഠനവും പൂർത്തിയാക്കിയാണ് സത്യപ്രിയ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക് കോളേജിൽ ഡിഗ്രി പഠനത്തിന് ചേരുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയി വിരമിച്ച മുത്തയ്യയുടെയും വീട്ടമ്മയായ ശാന്തിയുടെയും മകളാണ്. അച്ഛന്‍റെ ആഗ്രഹം പോലെ സിവില്‍ സര്‍വ്വീസ് നേടണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കുകയാണ് സത്യയുടെ ലക്ഷ്യം.
ഏക സഹോദരി സംഗീതപ്രിയ മൂന്നാര്‍ ഗവണ്‍മെന്‍റ് ആര്‍ട്‌സ് കോളേജിലെ കൊമേഴ്‌സ് ബൊരുദ്ധാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് വിദ്യാര്‍ത്ഥിനിയാണ്.
Post Your Comments