ദുബായ്: ഷാർജയിലേക്കുള്ള ഗതാഗത തടസ്സത്തിന് പരിഹാരമായി ട്രിപ്പോളി റോഡ് അടുത്ത മാസം തുറന്നുകൊടുക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിച്ച് 12 കിലോമീറ്റർ നീളത്തിലാണ് ട്രിപ്പോളി റോഡ് നിർമ്മിക്കുന്നത്. റോഡ് തുറക്കുന്നതോടെ ഇവിടുത്തെ 30% ഗതാഗത തടസ്സവും പരിഹരിക്കപ്പെടുമെന്നാണ് സൂചന. അൽ വർഖ, മിർദിഫ് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ മാർഗത്തിലൂടെ കഴിയും. മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് ഇരുദിശകളിലേക്കും പോകാവുന്ന രീതിയിലാണ് റോഡ് നിർമാണമെന്ന് ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അൽ തായർ അറിയിച്ചു.
500 ദശലക്ഷം ദിർഹമാണ് പദ്ധതി ചെലവ്. നാല് ഇന്റർ ചെയ്ഞ്ചുകളും ഒരു ടണലും മൂന്നു പാലങ്ങളും ഉൾപ്പെട്ടതാണ് നിർമാണം. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് മുതൽ എമിറേറ്റ്സ് റോഡുവരെയുള്ള ഭാഗം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഷാർജ ഭാഗത്തേക്കുള്ള ട്രിപ്പോളി റോഡിനെയും എമിറേറ്റ്സ റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
Post Your Comments