പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാന്‍ ഇന്ന് സ്‌ട്രോംങ്ങ് റൂം തുറന്ന് പരിശോധന നടത്തും. ഓഡിറ്റിങ് നടത്തുന്നത് ദേവസ്വം ഓഫീസിലാണ്. സ്ട്രോങ് റൂം മഹസർ ദേവസ്വം ഓഫീസിലെത്തിക്കും.ഞായറാഴ്ച ജീവനക്കാർ ഓഫീസിലെത്തി രേഖകൾ ശരിയാക്കി.
പരിശോധനയ്ക്കായി ഹൈക്കോടതി പ്രത്യേക ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.
ഭക്തര്‍ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നല്‍കിയ നാല്‍പ്പത് കിലോ സ്വര്‍ണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവ എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.
എന്നാല്‍ ശബരിമലയില്‍ നിന്നും സ്വര്‍ണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.ശബരിമലയിലെ രേഖകളില്‍ സ്വര്‍ണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്വര്‍ണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഓഡിറ്റിംഗ് സംഘത്തിന് നീങ്ങേണ്ടി വരും
Post Your Comments