തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും ഗുരുതരവീഴ്‌ച. ചുരുങ്ങിയദിനം കൊണ്ട് മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കാൻ സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമ്മർദ്ദം ചെലുത്തിയതോടെയാണ് പുനർ മൂല്യനിർണയത്തിലും പിഴവുകൾ വന്നത്. പുന:പരിശോധനയ്‌ക്ക് അപേക്ഷ നല്‍കിയ ഒന്നരലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷത്തിനും മാര്‍ക്കിലും ഗ്രേഡിലും വ്യത്യാസമുണ്ടായതുമില്ല.
പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചവര്‍ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി പരിശോധിച്ചപ്പോഴാണ് മൂല്യനിര്‍ണയത്തില്‍ വീഴ്‌ച്ച കണ്ടെത്താനായത്. രണ്ടു വട്ടം പരിശോധിച്ചിട്ടും ചില ഉത്തരങ്ങള്‍ നോക്കിയിട്ടില്ല എന്നാണ് പരാതി. പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനുമായി ഒരോ വിദ്യാര്‍ഥിയില്‍നിന്നും ഒരു വിഷയത്തിന് 600 രൂപയാണ് ഈടാക്കിയത്.
Post Your Comments