ലണ്ടന്‍: 1983 ലോകകപ്പിനായി ഇന്ത്യ വിടുമ്പോള്‍ കിരീടം നേടുമെന്ന് തങ്ങൾ കരുതിയിട്ടേയില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്ത്. ബോംബെയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എന്റെ വിമാനം ക്രിക്കറ്റ് ലോകകപ്പിനായി ലണ്ടനില്‍ ഒന്ന് നിര്‍ത്തുന്നു എന്നതുപോലെയായിരുന്നു അത്. ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ആത്മവിശ്വാസമാണ് ആ ചരിത്ര വിജയത്തിനു പിന്നിലെന്നും അദ്ദേഹം പറയുകയുണ്ടായി.
ആദ്യ രണ്ട് ലോകകപ്പുകളില്‍ കളിച്ചെങ്കിലും ആകെ ഈസ്റ്റ് ആഫ്രിക്കയെ മാത്രമാണ് തങ്ങള്‍ക്ക് തോല്പ്പിക്കാനായിരുന്നത്. ടെസ്റ്റ് പദവി പോലുമില്ലാത്ത ശ്രീലങ്കയോടുവരെ തങ്ങള്‍ തോറ്റിരുന്നു. അതാണ് ആത്മവിശ്വാസം ഇല്ലാതാക്കിയത്. ടൂര്‍ണമെന്റിനു മുന്‍പ് വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ഗയാനയില്‍ നടന്ന ഒരു മത്സരത്തില്‍ ഞങ്ങള്‍ ജയിച്ചിരുന്നു. ഒരു തവണ അവരെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിച്ചെങ്കില്‍ വീണ്ടും ഒരു തവണ കൂടി അതിന് സാധിക്കില്ലേയെന്ന് കപില്‍ ഞങ്ങളോട് ചോദിച്ചു. അദ്ദേഹത്തിന് വട്ടായെന്നാണ് അന്ന് ഞങ്ങള്‍ കരുതിയത്. എന്നാല്‍ കപിലിന്റെ ആത്മവിശ്വാസം കാരണം പിന്നീട് അത് സത്യമാണെന്ന് ഞങ്ങള്‍ക്കും തോന്നിത്തുടങ്ങിയെന്നും അങ്ങനെ അവരെ തോൽപ്പിച്ചെന്നും ശ്രീകാന്ത് പറയുന്നു.
Post Your Comments