പാലക്കാട്: പാലക്കാട് തൃത്താലയിൽ വാനിൽ കടത്താൻ ശ്രമിച്ച 1000 ലിറ്റര്‍ സ്‍പിരിറ്റ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് സ്‌പിരിറ്റ് പിടികൂടിയത്. ഡ്രൈവറും ബാലുശേരി സ്വദേശിയുമായ ഹംസയെ എക്സൈസ് സംഘം കസ്റ്റഡയിൽ എടുത്തു. വാനിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌പിരിറ്റ്. വാഹനത്തിന്റെ ഡ്രൈവറായ കോഴിക്കോട് ബാലുശേരി സ്വദേശി അറസ്റ്റിലായെങ്കിലും സ്പിരിറ്റ് കടത്തില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. തമിഴ്നാട്ടിലെ ദിണ്ടിവനത്തില്‍ നിന്നാണ് തൃത്താലയിലേക്ക് സ്പിരിറ്റു കൊണ്ടുവന്നത്. തൃത്താല കൂറ്റനാട്ടെ ഒരു കളളുഷാപ്പിനോട് ചേര്‍ന്നാണ് വാഹനം നിര്‍ത്തിയത്. ഇവിടെ നിന്ന് 1500 ലീറ്റര്‍ കളളും എക്സൈസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Post Your Comments