പത്തനംതിട്ട : ശബരിമലയിൽ നിന്ന് സ്വർണം നഷ്ടമായെന്ന ആരോപണത്തിൽ പരിശോധന നടത്തിയതോടെ സ്വർണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റിങ് വിഭാഗം വ്യക്തമാക്കി. 40 കിലോ സ്വർണം സ്ട്രോങ് റൂമിൽ ഉണ്ടെന്ന് മഹസർ രേഖകളിൽ വ്യക്തമായി. റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഓഡിറ്റിങ് വിഭാഗം പറഞ്ഞു.കണക്കിൽപ്പെടാത്ത നാല് വെള്ളി ഉരുപ്പടികൾ ക്ഷേത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.
2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ടറും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന സംശത്തെ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ആകെ 10413 ഉരുപ്പടികളാണ് സ്ട്രോങ്ങ് റൂമിലുള്ളത്. ഇതില്‍ 5720 എണ്ണം അക്കൗണ്ട് ന്റ് പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്
Post Your Comments