സംഘർഷങ്ങൾ നിലനിൽക്കേ നോര്‍ത്ത് കൊറിയയുമായി സമാധാന സാധ്യതകള്‍ക്ക് സൂചന നല്‍കി ട്രംപ്. നോര്‍ത്ത് കൊറിയയുടെ ചെറിയ മീസൈല്‍ പരീക്ഷണങ്ങളില്‍ ആശങ്കയില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയന്‍ നേതാവ് തനിക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നാണ് വിശ്വാസമെന്നും ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുകയാണെന്ന അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്.
നിലവിൽ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ചിലരെ ഭയപ്പെടുത്തിയേക്കാം. പക്ഷെ തനിക്കതില്‍ ആശങ്കയില്ലെന്ന് ട്രംപിന്റെ ട്വീറ്റ്. ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തിലായിരുന്നു ട്വീറ്റ്. എന്നാല്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം അതീവ ഖേദകരമാണെന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെ പറഞ്ഞിരുന്നു. ഉത്തര കൊറിയയുമായി ഇടക്കിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആണവ നിരായുധീകരണം എന്ന വിഷയത്തില്‍ ഇതുവരെ ഒരു ഒത്തുതീര്‍പ്പില്‍ എത്താന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല.
എന്നാൽ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നോര്‍ത്ത് കൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അബേയുമായി ഒരു ചര്‍ച്ചക്കും ഉത്തര കൊറിയക്ക് താല്‍പര്യമില്ലെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്ക ഉത്തരകൊറിയ ഉച്ചകോടികള്‍ രണ്ടു തവണയും പരാജയപ്പെട്ടിരുന്നു. മൂന്നാം ഉച്ചകോടിക്കുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കെയാണ് .
Post Your Comments