NattuvarthaLatest News

ആരോ​ഗ്യസംരക്ഷണത്തിനായി വിറ്റാമിനുകള്‍ ചേര്‍ത്ത പാൽ പുറത്തിറക്കി മിൽമ

50 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ എ യുടെയും കുറവുള്ളതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‌ഡേര്ഡ്‌സ് അതോറിട്ടി

കൊച്ചി: ഇനി കഴിക്കാം ആരോ​ഗ്യസംരക്ഷണത്തിനായി വിറ്റാമിനുകള്‍ ചേര്‍ത്ത പാൽ വിറ്റാമിനുകള്‍ ചേര്‍ത്ത മില്‍മയുടെ പുതിയ പാല്‍ പാക്കറ്റ് പുറത്തിറക്കി. വിറ്റാമിന്‍ എ ,ഡി എന്നിവ ചേര്‍ത്താണ് പാല്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ 60 ശതമാനത്തിലധികം ആളുകള്‍ക്ക് വിറ്റാമിന്‍ ഡിയുടെയും 50 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ എ യുടെയും കുറവുള്ളതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‌ഡേര്ഡ്‌സ് അതോറിട്ടി കണ്ടെത്തിയിരുന്നു.

ഇവരുടെ നിര്‍ദേശപ്രകാരമാണ് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ,ഇന്ത്യ ന്യൂട്രിഷ്യന്‍ ഇനിഷ്യറ്റീവ് ,ടാറ്റ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ പാല്‍ പുറത്തിറക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍മാസ്റ്റര്‍ പറഞ്ഞു. ഈ മാസം മുപ്പതോടെ എറണാകുളം,കോട്ടയം,തൃശൂര്‍,കട്ടപ്പന ഡയറികളില്‍ നിന്ന് വിതരണം ആരംഭിക്കും.

ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീലനിറത്തിലുള്ള ടോണ്‍ഡ്. മഞ്ഞ നിറത്തിലുള്ള സ്മാര്‍ട്ട് .പച്ചനിറത്തിലുള്ള റിച്ചു പാല്‍ എന്നിവയും വിറ്റാമിന്‍ ചേര്‍ത്ത് ലഭ്യമാക്കും. മില്‍മ എറണാകുളം മേഖല യൂണിയന്റെ 2019 20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു .694 .17കോടി രൂപ വരവും 682 .84 കോടി ചിലവും 11 .33 കോടി രൂപയുടെ പ്രവര്‍ത്തനലാഭവും പ്രതീക്ഷിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button