Latest NewsUAEGulf

ദുബായ് -ഷാർജ യാത്ര ഇനി കൂടുതൽ എളുപ്പത്തിൽ; പുതിയ റോഡ് അടുത്ത മാസം മുതൽ തുറന്ന് കൊടുക്കും

ദുബായ് : രണ്ടു പ്രധാന ഹൈവേകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദുബൈ എയർ പോർട്ട് റോഡിനു സമാന്തരമായുള്ള ട്രിപ്പോളി സ്ട്രീറ്റ് വികസന പദ്ധതി ഏകദേശം പൂർത്തികരിച്ചതായി ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി മേധാവികൾ അറിയിച്ചു.ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിരേറ്റ്സ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്.

12 കിലോ മീറ്റർ ദൂരമുള്ള പാത ജൂൺ അവസാനത്തോടെ വാഹന ഗതാഗതത്തിനു തയ്യാറാകും. ഇതോടെ ദുബൈ ഷാർജ യാത്ര ഏറെ എളുപ്പമാകും. വർഖ മിർദിഫ് എന്നിവിടങ്ങളിലേക്കു പോകാനും റോഡ് ഉപകരിക്കും. പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ ഈ റോഡിലൂടെ ഇരുവശത്തേക്കുമായി 12000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button