Latest NewsKerala

വി​മാ​ന​ത്തി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; മലയാളി പിടിയിൽ

ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്തി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കോ​ട്ട​യം​കാ​ര​ന്‍ പി​ടി​യി​ല്‍. ജി​ദ്ദ​യി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്കു​വ​രി​ക​യാ​യി​രു​ന്ന സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി അ​ബ്ദു​ള്‍ ഷാ​ഹി​ദ് ഷം​സു​ദ്ദീ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. സി​ഗ​ര​റ്റ് ക​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞ​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യ​ത്. സി​ഗ​ര​റ്റ് ക​ത്തി​ക്ക​രു​തെ​ന്ന് ഷം​സു​ദ്ദീ​നോ​ട് ജീ​വ​ന​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​സ​ഭ്യം പ​റ​ഞ്ഞു.

ഉ​ട​ന്‍ ത​ന്നെ മ​റ്റ് ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ള്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ മു​ന്നി​ല്‍​വ​ച്ച്‌ പാ​ന്‍റി​ന്‍റെ സി​ബ് അ​ഴി​ച്ചെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു. വി​മാ​നം ഡ​ല്‍​ഹി​യി​ലി​റ​ങ്ങി​യ​പ്പോ​ള്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ജീ​വ​ന​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​തോ​ടെ സി​ഐ​എ​സ്‌എ​ഫ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് ഡ​ല്‍​ഹി പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button