Latest NewsElection NewsIndia

ഉത്തർപ്രദേശിൽ 11 എം എൽ എ മാർ എംപിമാരായി; ഉപതെരഞ്ഞെടുപ്പിൽ എസ് പി -ബി എസ് പി സഖ്യം തുടരും

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ 11 എം എൽ എ മാർ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ തുടർന്ന് ഉത്തർ പ്രദേശിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പതിനൊന്നിൽ ഒൻപതു പേര് ബിജെപി അംഗങ്ങളാണ്. ഓരോരുത്തർ വീതം എസ് പി- ബിഎസ് പി അംഗങ്ങളും. ഉപതെരഞ്ഞെടുപ്പിൽ മഹാസഖ്യം തുടരുമെന്ന് ബി എസ് പി നേതാവ് മായാവതി അറിയിച്ചു.ആർ എൽ ഡിയും സഖ്യത്തിൽ തുടരുമെന്നും ഇവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യത്തിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്നും മായാവതി വ്യക്തമാക്കി. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യം തകരുമെന്ന വാർത്തകൾക്കാണ് വിരാമമായത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സഖ്യത്തിനായിരുന്നില്ല. 15 സീറ്റുകൾ മാത്രമാണ് ഇവർക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button