കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മാവേലിക്കരയിലെ നിയുക്ത എംപി കൊടിക്കുന്നില്‍ സുരേഷ്. തെരഞ്ഞെടുപ്പിലൂടെ പിണറായിയുടെ മുഖത്തടിച്ചാണ് എന്‍എസ്എസ് ശബരിമല വിഷയത്തിലെ പ്രതിഷേധം അറിയിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ശബരിമല പ്രശ്‌നത്തില്‍ എന്‍ എസ്എസ്സും യു ഡി എഫും ഒരേ നിലപാടാണ് സ്വീകരിച്ചത്. എല്‍ഡിഎഫിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എല്ലായിടത്തും എന്‍ എസ്എസ് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കണ്ണൂരിലെ നിയുക്ത എം.പി കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ഇത്രയും വലിയ തിരിച്ചടി ഉണ്ടായിട്ടും തിരുത്താത്താന്‍ തയ്യാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്. ജനാധിപത്യത്തിനെതിരായ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.
Post Your Comments