KeralaLatest NewsIndia

ജൂൺ 1 മുതൽ പ്രളയത്തിന്റെ പേരിൽ ഒരു ശതമാനം സെസ് പിരിക്കും

ഒന്നരക്കോടി വരെ വാർഷിക വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങളെ സെസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന കേരള ജനതയ്ക്ക് ഒരു ശതമാനം സെസ് കൂടി പ്രാബല്യത്തിൽ. സംസ്ഥാനത്തെ പ്രളയ പുനര്‍നിർമാണ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുക ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും . ജൂൺ ഒന്ന് മുതൽ അഞ്ചു ശതമാനം ജി എസ് സ്ലാബിന് മുകളിലുള്ള ഉത്പനങ്ങൾക്ക് ഒരു ശതമാനം സെസ് പിരിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഒന്നരക്കോടി വരെ വാർഷിക വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങളെ സെസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജുൺ ഒന്നുമുതൽ രണ്ട് വർഷത്തേക്ക് വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം സെസ് ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. രണ്ട് വർഷം കൊണ്ട് ആയിരം കോടി സമാഹരിക്കുകയാണ് സെസ് ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്താന്‍ ബജറ്റിലായിരുന്നു സെസ് എന്ന നിർദേശം. അതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുകയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സെസ് പിരിക്കാൻ തീരുമാനിച്ചത്.

5 മുതൽ 28 ശതമാനം വരെ നികുതി നിരക്കിലുള്ള ഉത്പങ്ങൾക്കാണ് ഒരു ശതമാനം സെസ് ഏർപ്പെടുത്തുന്നത്. സ്വർണാഭരണങ്ങൾ ഉൾ‌പ്പെടുന്ന 5 ശതമാനത്തിന് താഴെ ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങൾക്ക് 0.25 ശതമാനം ആണ് പ്രളയ സെസ്. ഒന്നരക്കോടി വരെ വാർഷിക വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങളെയും 60 ലക്ഷത്തിന് താഴെയുള്ള വിവിധ സേവനങ്ങളെയും സെസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എംആർപിയോടൊപ്പം ചേർത്താകും സെസ് പിരിക്കുക.അതേസമയം, വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടവും മൂലം നട്ടംതിരിയുന്ന ജനതക്കുമേല്‍ പ്രളയസെസ് അധിക ഭാരമാകുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേല്‍പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധികനികുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button