തിരുവനന്തപുരം : എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിനു കാരണം ശബരിമല മാത്രമല്ല. ആ കാരണം തുറന്നു പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. .തെരഞ്ഞെടുപ്പില്‍ വലിയ വോട്ട് വ്യത്യാസമുണ്ടായതു പരിശോധിക്കും. കേരളത്തില്‍ ഇടതുമുന്നണി നേരിട്ടത് വന്‍ പരാജയമാണെന്നും പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണു മോദിയുടെ വിജയത്തിനു കാരണമെന്നും കാനം പറഞ്ഞു. ബിജെപിക്കു ബദല്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്നും കാനം പറഞ്ഞു.
കേരളം അടക്കം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നു സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തിയിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തോല്‍വിയ്ക്കു കാരണമായെന്നു സിപിഎം സംസ്ഥാന നേതൃത്വം പിബിയില്‍ നിലപാട് എടുത്തു. കേരളത്തിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ലെന്ന പിബിയുടെ വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്രനേതൃത്വത്തെ ഉന്നംവച്ചുള്ള കേരള ഘടകത്തിന്റെ നീക്കമെന്നതു ശ്രദ്ധേയം.
Post Your Comments