ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയിക്കാന്‍ കഴിയുമെന്ന് മുന്‍ പാകിസ്ഥാന്‍ താരവും സെലക്ടാറുമായ ഇന്‍സമാമുല്‍ ഹഖ്. ഇതുവരെ 6 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും വിജയം പാക്കിസ്ഥാന് നേടാനായിരുന്നില്ല. എന്നാല്‍ ഈ ലോകകപ്പില്‍ അതിന് ഒരു മാറ്റം വരുത്താനാവുമെന്നാണ് ഇന്‍സമാം പറഞ്ഞത്. ജൂണ്‍ 16 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം.
പലര്‍ക്കും ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് മാത്രം ജയിച്ചാല്‍ മതിയെന്നും ഇന്‍സമാം പറഞ്ഞു. ലോകകപ്പില്‍ സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുള്ളവരെ പറ്റി ചോദിച്ചപ്പോള്‍ ഇംഗ്ലണ്ടും ഇന്ത്യയും ന്യൂസിലാന്‍ഡും പാകിസ്ഥാനും സെമി ഫൈനലില്‍ എത്തുമെന്നും ഇന്‍സമാം പറഞ്ഞു. അതേ സമയം മോശം ഫോമിലാണ് പാകിസ്ഥാന്‍ ലോകകപ്പിന് എത്തുന്നത്. അവസാനം കളിച്ച 10 ഏകദിന മത്സരങ്ങളില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ തോറ്റിരുന്നു. കൂടാതെ കഴിഞ്ഞ മത്സരം നടന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും പാകിസ്ഥാന്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു.
Post Your Comments