ലാഹോര്‍: പ്രസിദ്ധമായ ഗുരുനാനാക്ക് കൊട്ടാരം അക്രമികൾ തകർത്തു. പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നു.പഞ്ചാബ് പ്രവിശ്യയിലാണ് ഗുരുനാനാക്ക് കൊട്ടാരം. കൊട്ടാരത്തിലെ ജനാലകളും വാതിലുകളും പൊളിച്ചെടുത്ത് വില്‍ക്കുകയും ചെയ്തു.
സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ ചരിത്രം ആലേഖനം ചെയ്ത ചുമരുകളായിരുന്നു കൊട്ടാരത്തിന്‍റെ പ്രത്യേകത. ഹിന്ദു ദേവീദേവന്മാരെയും കൊട്ടാരത്തില്‍ ചിത്രീകരിച്ചിരുന്നു.ലാഹോറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നരോവല്‍ പട്ടണത്തിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍നിന്നടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കാറുണ്ടെന്ന്
16 മുറികളാണ് കൊട്ടാരത്തിലുള്ളത്. നേരത്തെ കൊട്ടാരത്തിന്‍റെ മൂന്ന് നിലകള്‍ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ല.കൊട്ടാരത്തിന്‍റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ചരിത്രപരമായ പ്രാധാന്യത്തെ സംബന്ധിച്ചും ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. അക്രമികളെ കണ്ടെത്തി ശിക്ഷ നൽകാൻ നാട്ടുകാർ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Post Your Comments