ന്യൂഡല്‍ഹി : രാജ്യത്ത് ഇനി പ്രളയം വരുന്നത് മുന്‍കൂട്ടി അറിയാം. പ്രളയം മുന്‍കൂട്ടി അറിയാന്‍ അത്യാധുനിക സൗകര്യങ്ങളുമായാണ് ഗൂഗിള്‍ വരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഗൂഗിള്‍ പദ്ധതി മുന്നോട്ട് വെക്കുന്നത്. പ്രളയ ദുരന്തം കുറക്കുക എന്നതാണ് പദ്ധയുടെ ലക്ഷ്യം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തുകയും ഇതിലൂടെ പ്രളയദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ കണക്കുകൂട്ടുന്നത്. ശാസ്ത്രത്തിന്റെയും നിര്‍മിത ബുദ്ധിയുടെയും പിന്തുണയോടെ വളരെ പെട്ടെന്ന് തന്നെ, കൃത്യമായ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കാനും അപകടകരമായ പ്രദേശങ്ങള്‍ അതിവേഗം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. ഗൂഗിളിന്റെയും സാറ്റ്ലൈറ്റുകളില്‍ നിന്നുമുള്ള ഡേറ്റകളായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക.’
മുന്നറിയിപ്പുകളെല്ലാം പെട്ടെന്നു തന്നെ ഗൂഗിള്‍ സെര്‍ച്ച് വഴി ജനങ്ങളിലെത്തിയ്ക്കും. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്നാണ് ഗൂഗിളിന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.
Post Your Comments